KeralaLatest NewsNews

കോവിഡ് 19 : നിരീക്ഷണത്തിലിരിക്കെ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

ആലപ്പുഴ : സംസ്ഥാനത്തെ  കോവിഡ് 19  ബാധയുടെ പശ്ചാത്തലത്തിൽ, നിരീക്ഷണത്തിലിരിക്കെ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്ന എക്സാണ്ടർ (28), എലിസ (25) എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് കണ്ടെത്തിയത്.

Also read : രാജ്യത്ത് കൊറോണ ബാധിച്ചുള്ള രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ നിദേശിച്ചെങ്കിലും തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button