ന്യൂഡല്‍ഹി: രാജ്യത്തു രണ്ടാമത്തെ കോവിഡ്-19 മരണം തലസ്‌ഥാനത്ത്. ഡല്‍ഹി ജനക്‌പുരി സ്വദേശിനിയായ അറുപത്തൊമ്പതുകാരിയാണു മരിച്ചത്. ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഉയര്‍ന്ന രക്‌തസമ്മര്‍ദം, പ്രമേഹം അടക്കമുള്ള രോഗങ്ങളും ഇവര്‍ക്കുണ്ടായിരുന്നതായാണു റിപ്പോര്‍ട്ട്. ഇവർക്ക് രോഗം പകര്‍ന്നത് മകനില്‍ നിന്നാണെന്നാണ് റിപ്പോർട്ട്. കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്നു മരിച്ച ജനക്‌പുരി സ്വദേശിയായ അറുപത്തെട്ടുകാരിയ്‌ക്ക് രോഗം പകര്‍ന്നത് മകനില്‍ നിന്നാണ്.
ഇവരുടെ മകന്‍ ഫെബ്രുവരി അഞ്ചിനും 22-നുമിടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 23-ന് തിരിച്ചെത്തിയ ഇയാള്‍ രണ്ടു ദിവസത്തിനുശേഷം രോഗലക്ഷണം പ്രകടിപ്പിച്ചു. എന്നാല്‍, കഴിഞ്ഞ ഏഴിനാണ് ആര്‍.എം.എല്‍. ആശുപത്രിയിലെത്തിയത്. തുടര്‍ന്നു കോവിഡ് സ്‌ഥിരീകരിച്ചതോടെ കുടുംബത്തിലെ മറ്റംഗങ്ങളെയും ആര്‍.എം.എല്ലിലെ ഐസൊലേഷന്‍ ക്യാമ്പിലേക്കു മാറ്റി. മകനും കുടുംബത്തിലെ മറ്റംഗങ്ങളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനയ്‌ക്കു വിധേയരാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. എട്ടിനാണ് ഇയാളുടെ അമ്മയുടെ രക്‌തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തത്. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇവരുടെ സ്‌ഥിതി ഒന്‍പതിനു ഗുരുതരമാകുകയും ഐ.സി.യു. വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്‌തു.ഇതോടൊപ്പം പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും ഉയര്‍ന്നതോടെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Post Your Comments