ബെയ്ജിങ് : കോവിഡ് ബാധിച്ച് മരണം സംഭവിയ്ക്കുന്നത് ഇവര്‍ക്ക്…. ഈ അസുഖം ഉള്ളവര്‍ പ്രത്യകം ശ്രദ്ധിയ്ക്കണമെന്ന് ഡോക്ടറുടെ നിര്‍ദേശം. കൊറോണ വൈറസ് ബാധിച്ചവരില്‍ അധിക രക്തസമ്മര്‍ദമുള്ളവരാണ് മരിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളതെന്നു വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗബാധിതരെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്ത. ഇതു സംബന്ധിച്ച ഔദ്യോഗികമായി പഠന തെളിവൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജനുവരി അവസാനം മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ രോഗികളെ പരിശോധിച്ച ഡോക്ടറുടെ വാക്കുകളെ ആരോഗ്യരംഗം ഗൗരവമായാണ് കാണുന്നത്.
read also : രാജ്യം അതീവജാഗ്രതയില്‍ : രാജ്യാന്തര അതിര്‍ത്തിയിലെ 18 ചെക്‌പോസ്റ്റുകള്‍ അടച്ചു
ജനുവരിയില്‍ വുഹാനില്‍ മരിച്ച 170 പേരില്‍ പകുതിയാളുകള്‍ക്കും രക്തസമ്മര്‍ദമുണ്ടായിരുന്നതായി പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ ഡൂ ബിന്‍ പറയുന്നു. ബ്ലൂംബര്‍ഗിനു നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ഡോ.ഡൂ ബിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകമാകെ ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ബാധിച്ച പകര്‍ച്ചവ്യാധിയെ തടയാന്‍ ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അനേകം രോഗികളെ ചികിത്സിച്ച ഡോക്ടറുടെ നിരീക്ഷണം പുറത്തുവരുന്നത്. വൈറസ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചൈനയിലെ രോഗികളില്‍ നിന്നു തന്നെയെ കണ്ടെത്താന്‍ സാധിക്കൂ. രോഗം ബാധിച്ച് 6 ശതമാനം ആളുകളില്‍ മാത്രമാണ് ഇതു ഗുരുതരമാകുന്നത്. പ്രായമുള്ളവരെയും അധിക രക്തസമ്മര്‍ദമുള്ളവരെയുമാണ് ഇപ്പോള്‍ കൂടുതലായും നിരീക്ഷിക്കുന്നതെന്നും ഡോ. ഡൂ ബിന്‍ പറഞ്ഞു.
വെന്റിലേഷന്‍, ഓക്‌സിജന്‍ ചികിത്സ എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ സമയത്ത് വളരെ വിലപ്പെട്ടതാണെന്നു ഡോ.ഡൂ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പലപ്പോഴും തക്ക സമയത്ത് വെന്റിലേഷന്‍ ലഭിക്കാത്തവരാണ് മരണത്തിനു കീഴടങ്ങിയത്. അങ്ങനെ ലഭിച്ചവര്‍ രക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ടു വൈറസ് ബാധിതരായ രോഗികള്‍ക്ക് കൃത്യ സമയത്ത് വെന്റിലേഷന്‍ നല്‍കണം.
വൈറസിനെ അതീജീവിച്ചവര്‍ക്കു ഉടന്‍ തന്നെ ഇതു വീണ്ടും വരാനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നു ഡോ.ഡൂ പറഞ്ഞു. വൈറസിനെതിരെ ശരീരത്തില്‍ ഉല്‍പാദിക്കപ്പെട്ട ആന്റിബോഡി അത്രവേഗം നശിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ അങ്ങനെ വന്ന കേസുകള്‍ രോഗം മാറിയെന്നുള്ള പരിശോധനയിലെ പിഴവാകാനെ സാധ്യതയുള്ളു.
ഇന്‍ഫ്‌ലുവന്‍സാ വൈറസുകള്‍ പോലെ കൊറോണ, ഗര്‍ഭിണികളിലും കുട്ടികളിലും ഗുരുതരമാകാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments