വാഷിംഗ്ടൺ: മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബിൽഗേറ്റ്സ്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്നോളജി അഡ്വൈസറുമായ ബിൽഗേറ്റ്സ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്.
Also read : യൂറോപ്പില്‍ കൊറോണ നാശം വിതയ്ക്കുന്നു; 10,000 പേര്‍ക്ക് ബ്രിട്ടനില്‍ രോഗം ബാധിക്കുമെന്ന് ആശങ്ക
ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്നോളജി അഡ്വൈസറായി തുടരുമെന്നും ബിൽഗേറ്റ്സ് അറിയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു മൈക്രോസോഫ്റ്റ് നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 65കാരനായ ബിൽഗേറ്റ്സ് 1975 ഏപ്രിൽ നാലിനാണ് തന്റെ ബാല്യകാല സുഹൃത്ത് പോൾ അലനുമായി ചേർന്ന് മൈക്രോസോഫ്റ്റ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്.
Post Your Comments