ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിച്ചു. താരങ്ങള്‍ എല്ലാം ന്യൂസിലാന്റില്‍ ഉടന്‍ തിരികെയെത്തണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈലോകത്താകമാനം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ പിന്നീട് നടത്തുന്നത് ആലോചിക്കും എന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പരമ്പരയിലെ ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നിരുന്നത്. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിലന്‍ഡ് ടീമിന്റെ മടക്കം. മടങ്ങി എത്തുന്ന ടീം 16 ദിവസം സ്വയം ക്വാരന്റീന്‍ ചെയ്യേണ്ടി വരും.
Post Your Comments