Latest NewsKeralaNews

ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റി വച്ചു

സര്‍ക്കാര്‍ അനുകൂല തീരുമാനം അറിയിച്ചതോടെ സമരം പിന്‍വലിക്കുകയായിരുന്നു

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സംയുക്ത ബസുടമ സമരസമിതി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.

Read Also : ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കണം: അല്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് കോടതി

സര്‍ക്കാരുമായി ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അനുകൂല തീരുമാനം അറിയിച്ചതോടെ സമരം പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button