ന്യൂഡല്‍ഹി: 2030 ഓടെ ഭാരതം ആരോഗ്യമേഖലയിൽ മികച്ച രാജ്യമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചികിത്സയ്ക്ക് പണമില്ലാതെ ഇന്ന് ആര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നില്ല. ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് അത്ര ഫലപ്രദമാണ്. ആരോഗ്യ വിദ്യാഭ്യാസം, ഗവേഷണം, വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ലഭ്യത എന്നിവയുള്‍പ്പെടെ ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ മേഖലകളിലും 2030ഓടെ ഇന്ത്യ മികച്ചതായിരിക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.
10,000 മെഡിക്കല്‍ പിജി സീറ്റുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിപ്പിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എംബിബിഎസ്, പിജി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതായി അമിത്ഷാ വ്യക്തമാക്കി.
എംബിബിഎസിന് 29,000 സീറ്റും, പിജിയ്ക്ക് 17,000 സീറ്റും കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ പിജി വിഭാഗത്തില്‍ 10,000ത്തില്‍ കൂടുതല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഋഷികേശില്‍ ആള്‍ ഇന്ത്യാ മെഡിക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോണ്‍വോക്കേഷന്‍ പരിപാടിയില്‍ സംസാരിക്കവെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ALSO READ: ഇറ്റലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല
ഭാരതത്തിലെ എല്ലാം സംസ്ഥാനത്തും ഒരു എയിംസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നതായിരുന്നു അമിത്ഷായുടെ വാക്കുകള്‍ .ആരോഗ്യമുള്ള രാജ്യം എന്ന ആശയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും അമിത്ഷാ വിശദീകരിച്ചു. ഫിറ്റ് ഇന്ത്യ, യോഗ, മിഷന്‍ ഇന്ദ്ര ധനുഷ് എന്നീ പദ്ധതികളെകുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments