ഭോപ്പാല്‍/ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയോടു കൂറുപ്രഖ്യാപിച്ച ആറു മന്ത്രിമാരെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. മുഖ്യമന്ത്രി കമല്‍നാഥിന്റെ ശിപാര്‍ശ പ്രകാരമാണു നടപടി.
13 വിമതര്‍ക്കൊപ്പം ഇവരും ബംഗളുരുവിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. നിയമസഭാംഗത്വം രാജിവയ്‌ക്കുകയാണെന്ന് ഇവര്‍ കത്ത് നല്‍കിയിരുന്നെങ്കിലും നേരിട്ടെത്താന്‍ നിര്‍ദേശിച്ച സ്‌പീക്കര്‍ തുടര്‍നടപടി വൈകിക്കുകയാണ്.
അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണു രാജിക്കത്തുകളില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ ഇത് മനസിലാക്കിയ എംഎൽഎമാർ തങ്ങൾക്ക് സ്പീക്കറെ കാണാനെത്താൻ കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.അതിനിടെ, മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ടു. കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചെന്നാണു സൂചന.
ഷഹീൻബാഗ്: സാനിറ്ററൈസറും മാസ്കും സർക്കാർ തരണമെന്ന് പ്രതിഷേധക്കാരുടെ പുതിയ ഡിമാൻഡ്
ബജറ്റ് പാസാക്കാനായി 16 മുതല്‍ നിയമസഭ ചേരുന്നുണ്ട്. സ്‌പീക്കര്‍ നിശ്‌ചയിക്കുന്ന ഏതു ദിവസവും വിശ്വാസവോട്ട് തെളിയിക്കാന്‍ തയാറാണെന്നു കമല്‍നാഥ് പ്രഖ്യാപിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും നാല് ലോക്‌സഭാ എം.പിമാരും 22 എം.എല്‍.എമാരുമാണ് മധ്യപ്രദേശ് സര്‍ക്കാരിനെ വെട്ടിലാക്കി രാജിവച്ചത്. ഈ നാടകീയനീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഏതാനും ആഴ്‌ചകള്‍ മുൻപേ കമല്‍നാഥിനു വിവരം കിട്ടിയിരുന്നെന്നാണു വാര്‍ത്തകള്‍. മന്ത്രിമാരുടെ പെരുമാറ്റത്തിലെ മാറ്റം അടക്കം ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നാണു കുറ്റപ്പെടുത്തല്‍.
സിന്ധ്യയെ വിട്ടുകളയാതിരിക്കാന്‍ ഗാന്ധികുടുംബത്തിനും മുതിര്‍ന്ന നേതാക്കള്‍ക്കും കഴിയുമായിരുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്നവരും ഇളമുറക്കാരും തമ്മിലുള്ള ശീതയുദ്ധം കൂടുതല്‍ വെളിവാക്കുകയും ചെയ്‌തു.
Post Your Comments