തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ജയിലുകളില്‍ മാസ്‌ക്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കണ്ണൂര്‍, വീയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ മാസ്‌കുകളുടെ അടിയന്തര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ആ ഉദ്യമത്തില്‍ ജയില്‍ അന്തേവാസികളും തങ്ങളാല്‍ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
അഞ്ചു മുതല്‍ 10 രൂപയ്ക്ക് വരെ ലഭ്യമായിരുന്ന മാസ്‌കുകള്‍ ഇപ്പോള്‍ വില്‍ക്കുന്നത് 35 മുതല്‍ 40 രൂപയ്ക്കാണ്. ചിലയിടങ്ങളില്‍ മാസ്‌കുകള്‍ തീരെ ലഭിക്കുന്നുമില്ല. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാണ് ജയിലുകളില്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments