CricketLatest NewsNewsSports

ഐപിഎല്‍ മാര്‍ച്ച് 29 ല്‍ നിന്ന് മാറ്റി വെച്ചു ; പുതിയ തീരുമാനം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണ്‍ കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് മാറ്റിവെച്ചു. മാര്‍ച്ച് 29ല്‍ നിന്ന് ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയെ ഇക്കാര്യം അറിയിച്ചതായി ടീം ഫ്രാഞ്ചൈസികളാണ് വ്യക്തമാക്കിയത്. കൊവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താനും ടീം ഉടമകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

ഏപ്രില്‍ 15 വരെ വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. അതിനാല്‍ ഇതിന് ശേഷമാകും ടൂര്‍ണമെന്റ് തുടങ്ങാന്‍ സാധ്യത. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ഇതുവഴി ഉറപ്പിക്കാനാണ് ശ്രമം. കാണികളില്ലാതെ കളിക്കാന്‍ സജ്ജമാണെന്നും എന്നാല്‍ വിദേശ താരങ്ങളില്ലാതെ കളിക്കില്ലെന്നും ടീം ഉടമകള്‍ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ടീമുകള്‍ ഒരുക്കമല്ല എന്നും സൂചനയുണ്ട്.

അതേസമയം കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് വ്യക്തമാക്കി. ‘വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണ്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്’ എന്നും ദില്ലി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കില്ല എന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button