Latest NewsKeralaIndia

കൊറോണ :ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു

ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയ വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു. യു.കെയില്‍ നിന്ന് എത്തിയ ഇവരെ ഇന്നാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. യു..കെയില്‍ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്.ഇവര്‍ക്കായി പൊലീസ് പൊലീസ് അന്വേഷണം തുടങ്ങി.

ഷഹീൻബാഗ്: സാനിറ്ററൈസറും മാസ്കും സർക്കാർ തരണമെന്ന് പ്രതിഷേധക്കാരുടെ പുതിയ ഡിമാൻഡ്

ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തെരച്ചില്‍ തുടരുകയാണ്. എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച്‌ കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.ഒൻപതാം തീയതിയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button