
ജോർദ്ദാൻ: സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് 103 വയസ്സുകാരന്റെ വിവാഹ വാർത്ത. ജോർദാനിൽ നിന്നുള്ള ഈ വിവാഹവാർത്ത ശ്രദ്ധ നേടുന്നത് വരന്റെ പ്രായം കൊണ്ടാണ്. 103 വയസുകാരനാണ് ഈ വിവാഹവാർത്തയിലെ ‘പുതുമണവാളൻ’. അൽ ഹാജ് ആരിഫ് അർജദായ എന് വൃദ്ധനാണ് നാൽപ്പത്തിയൊൻപതുകാരിയെ വിവാഹം ചെയ്തിരിക്കുന്നത്.
ജോർദ്ദാനിലെ സ്വമാ ബർവാ പ്രവിശ്യയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ അപൂർവ്വ വിവാഹം നടന്നത്. നാലു മാസം മുൻപാണ് ആദ്യ ഭാര്യ മരിക്കുന്നത്. ഏകാന്തത സഹിക്കാനാവാതെയാണ് രണ്ടാം വിവാഹത്തിന് അൽ ഹാജ് ഒരുങ്ങുന്നതെന്നാണ് വാർത്ത. ആദ്യത്തെ വിവാഹത്തിൽ പതിനൊന്നു മക്കളും ഇയാൾക്കുണ്ട്.
Post Your Comments