ഒമാനിൽ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍’ പ്രദർശനങ്ങൾ ആരംഭിച്ചു .

ഭക്ഷ്യോരല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, സീഫുഡ് ഉല്‍പന്നങ്ങള്‍, ഇറച്ചി ഉല്‍പന്നങ്ങള്‍ എന്നിവയാണ് ബ്രിട്ടനില്‍നിന്ന് പ്രൊമോഷന് വേണ്ടി എത്തിച്ചിരിക്കുന്നത്

മസ്‌കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍’ പ്രദര്‍ശനത്തിന് തുടക്കമായി. ബോഷര്‍ ലുലുവില്‍ ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കോവല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ ബോഷര്‍, ദാര്‍സൈത്ത്, അല്‍ ബന്ദര്‍, വാദി അല്‍ ലവാമി, സുഹാര്‍, നിസ്വ, സലാല ശാഖകളില്‍ ഈ മാസം 16 വരെയാണ് പ്രദര്‍ശനം നടക്കുക.

ഏറ്റവും മികച്ച ബ്രിട്ടീഷ് ബ്രാന്‍ഡുകളെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിചയപ്പെടുത്തുന്ന ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍’ പ്രദര്‍ശനം.ഒമാനിലെ നടക്കുന്ന  മികച്ച പ്രദർശനങ്ങളിൽ ഒന്നാണ് ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍’ . ഭക്ഷ്യോരല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, സീഫുഡ് ഉല്‍പന്നങ്ങള്‍, ഇറച്ചി ഉല്‍പന്നങ്ങള്‍ എന്നിവയാണ് ബ്രിട്ടനില്‍നിന്ന് പ്രൊമോഷന് വേണ്ടി എത്തിച്ചിരിക്കുന്നത്

.
സ്‌പെഷ്യല്‍ ഇന്‍സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്ന് ബ്രിട്ടീഷ് വിശിഷ്ട വിഭവങ്ങള്‍ രുചിച്ച് നോക്കി വാങ്ങാനും അവസരമുണ്ട്. ഫെസ്റ്റിവലിന് വേണ്ടി മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ സാമ്പ്‌ളിങ് കൗണ്ടറുകളും ഉണ്ടായിരിക്കും

Share
Leave a Comment