മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സമ്പാദ്യത്തില്‍ ആറുവര്‍ഷത്തിനിടെ 60 ലക്ഷം രൂപ വര്‍ധിച്ചതായി കണക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് അദ്ദേഹം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ്.
2014ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് 20,47,99,970.41 രൂപയുടെ ജംഗമ സ്വത്തുക്കളും11,65,16,290 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നായിരുന്നു അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ശരദ് പവാറിന് 32.73 കോടി രൂപയുടെ ആസ്തി ഉള്ളതായാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അതായത് ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും 7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്.
അനന്തരവനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെയും ബന്ധു പാര്‍ത്ഥ് പവാറിന്റെയും ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയുടെ ബാധ്യതയുള്ളതായും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാധ്യതകളൊന്നും ഇല്ലന്ന് അന്നത്തെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments