KeralaLatest NewsNews

കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം … ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ 15വരെ എണ്ണുക…കൊറോണ ഉണ്ടെന്ന് കണ്ടെത്താം.. വിവാദമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചോ എന്ന് നമുക്ക് തന്നെ പരിശോധിക്കാം വിവാദമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്.
കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തില്‍ പരിശോധിച്ചോ എന്നറിയാന്‍ നമുക്ക് തന്നെ സ്വയം പരീക്ഷിക്കാനുള്ള, അവരിപ്പോള്‍ അവിടെ പരീക്ഷിക്കുന്ന ലളിതമായ മാര്‍ഗം പറഞ്ഞു തന്നു.ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തുവിടാതെ 10 മുതല്‍ 15വരെ എണ്ണാന്‍ സാധിക്കുമോ എന്ന് പരീക്ഷിക്കുക. ശ്വാസം ഉള്ളില്‍ തടഞ്ഞുനിര്‍ത്തി എണ്ണാന്‍ ശ്രമിക്കുമ്ബോള്‍ വിമ്മിഷ്ടം അനുഭവിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പുണ്‍ മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിക്കുക. മഞ്ഞള്‍ നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.’- എന്നാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.\

read also : ‘സഖാവിന് ഗുരുവായൂരപ്പന്‍ നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ കൊടുത്തു’- സന്ദീപാനന്ദഗിരിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പോസ്റ്റ് വന്ന ആദ്യം തന്നെ പലരും സംശയിച്ചത് ഇതൊരു ട്രോള്‍ ആണെന്നായിരുന്നു. എന്നാല്‍ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതായിരുന്നു സ്വാമിയുടെ കമന്റ്. ‘പ്രിയ സുഹൃത്തുക്കളേ ഇവിടെ ഗോമൂത്രം ,ചാണകം, പൊങ്കാല പോലുള്ള ഒരുചികിത്സാ രീതിയും പറഞ്ഞിട്ടില്ല. മഞ്ഞളിന്റെ ഗുണം വിവരമുള്ളവരോട് ചോദിച്ചുറപ്പു വരുത്തുക.’- എന്ന് സന്ദീപാന്ദഗിരി കമന്റ് ചെയ്യുന്നു.

എന്നാല്‍ ഇതെല്ലാം പുര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും മഞ്ഞളിന് ചില ഔഷധ ഗുണങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും കൊറോണയെ പ്രതിരോധിക്കാന്‍ ആവില്ലെന്ന് ഡോക്ടര്‍മാര്‍ അടക്കം നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിക്കുന്നതുകൊണ്ട് വയറിളക്കം അടക്കം ഉണ്ടാകാനും ഇടയുണ്ട്. മഞ്ഞള്‍ അരച്ചു കലക്കുകയല്ല, മഞ്ഞളിലെ രോഗശമനിയായ രാസവസ്തുവിനെ കണ്ടെത്തി കൃത്രമായി നിര്‍മ്മിച്ച് ഗുളികയാക്കി കൃത്യമായ ഇടവേളകളില്‍ നല്‍കുകയാണ് ആധുനിക ശാസ്ത്രം ചെയ്യുന്നത്. അതുപോലെ കൊറോണ ശ്വാസം പടിച്ച് എണ്ണിനോക്കിയാലൊന്നും കണ്ടെത്താന്‍ കഴിയില്ല. ഈ രീതിയില്‍ ജര്‍മ്മനിയില്‍ ആരും പരീക്ഷണങ്ങള്‍ നടത്തുന്നുമില്ല എന്നതാണ് വസ്തുക.

‘തികച്ചും അശാസ്ത്രീയമായ കാര്യമാണ്. ജനങ്ങളില്‍ വളരെയധികം തെറ്റിദ്ധാരണ വളര്‍ത്തുന്ന പോസ്റ്റാണ്. ദയവുചെയ്ത് ഇത്തരം പോസ്റ്റുകള്‍ പിന്‍വലിക്കുക’എന്ന് ഡോ.ജിനേഷ് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button