KeralaLatest NewsNews

മകളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി കാത്തുനിന്ന യുവാവിന് പൊലീസില്‍ നിന്നും കയ്ക്കുന്ന അനുഭവം : പൂവാലനെന്നു കരുതി പൊലീസ് പിടികൂടി : സത്യാവസ്ഥ പറഞ്ഞിട്ടും പൊലീസില്‍ നിന്നും അസഭ്യവര്‍ഷം

നെടുങ്കണ്ടം : മകളെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി കാത്തുനിന്ന യുവാവിന് പൊലീസില്‍ നിന്നും കയ്ക്കുന്ന അനുഭവം . പൂവാലനെന്നു കരുതി പൊലീസ് പിടികൂടി . സത്യാവസ്ഥ പറഞ്ഞിട്ടും പൊലീസില്‍ നിന്നും അസഭ്യവര്‍ഷം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ബിഎഡ് ജംഗ്ഷനില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുമ്പിലായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായത്. . സ്‌കൂളില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയ നെടുങ്കണ്ടം സി ഐ പുറത്തിറങ്ങിയപ്പോള്‍ ബൈക്കില്‍ മകളെ കാത്തു നിന്ന രക്ഷിതാവിനെ പൂവാലനെന്നു കരുതി പിടികൂടുകയായിരുന്നു നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന നാലു വയസ്സുള്ള എല്‍ കെ ജി വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുവാനായ് ആശാരികണ്ടം സ്വദേശിയായ പ്രിന്‍സ് അബ്രഹാം സ്‌കൂളിന് വെളിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു.

പ്രിന്‍സ് പൂവാലനാണന്ന് തെറ്റിദ്ധരിച്ച സിഐ പ്രിന്‍സിന്റെ കുട്ടി സ്‌കൂള്‍ വാനില്‍ വന്നിറങ്ങിയത് കണ്ടിട്ടും പൂവാലനാണന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രിന്‍സിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോയി. പ്രിന്‍സിന് ലൈസന്‍സില്ലന്നും പി ടി എ പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഇയാളെ അറിയില്ലന്ന് പറഞ്ഞതിനാലുമാണ് വണ്ടി കസ്റ്റഡിയിലെടുത്തതെന്നും നെടുങ്കണ്ടം സി ഐ സി ജയകുമാര്‍ പറഞ്ഞു.

എന്നാല്‍ സിഐയോ നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് സംഭവവുമായ് ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ലന്ന് പിടിഎ പ്രസിഡന്റ് റജി ആശാരികണ്ടം പറഞ്ഞു. പ്രിന്‍സ് മുമ്പ് ഇതേ സ്‌കൂളില്‍ അധ്യാപകനായ് ജോലി നോക്കിയിട്ടുള്ള ആളാണ്. പൊലീസ് പിടിഎ പ്രസിഡന്റിന്റെ പരാതിയിലാണ് പിഞ്ചുകുഞ്ഞിനെയടക്കം പെരുവഴിയില്‍ നിര്‍ത്തിയതെന്ന് പറയുന്നത് പച്ചക്കള്ളമാണ്.

അതേസമയം, നെടുങ്കണ്ടം സി ഐ രക്ഷിതാവിനും വിദ്യാര്‍ഥിനിക്കും നേരെ അതിക്രമം കാട്ടിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായ് നെടുങ്കണ്ടം സര്‍ക്കാര്‍ സ്‌കൂളും രംഗത്ത്. പൂവാല ശല്യത്തെപറ്റി സ്‌കൂള്‍ പി.ടി.എ പൊലീസില്‍ പരാതി നല്‍കിയെന്ന പൊലീസ് വിശദീകരണം തെറ്റാണ്. ഇതേ സമയം കസ്റ്റഡിയിലെടുത്ത ബൈക്ക് രേഖകളുമായെത്തിയിട്ടും വിട്ടുനല്‍കാന്‍ സി ഐ തയ്യാറായില്ല.

ഇതേ സമയം ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചതിനാണ് വാഹനം കസ്റ്റഡിയിലെടുത്തതന്നെ പൊലീസ് വാദവും പൊളിഞ്ഞു. ഒറിജിനല്‍ ലൈസന്‍സും സ്‌കൂളില്‍ പഠിപ്പിച്ചതിന്റെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുമായ് പ്രിന്‍സ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button