കൊച്ചി: പാലാരിവട്ടം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആഭ്യന്തര സെക്രട്ടറിയുടേതാണ് നടപടി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഡിവൈഎസ്പി അശോക് കുമാറിനെയും ഇടനിലനിന്നതായി കണ്ടെത്തിയ ഫോര്‍ട്ട് സിഐ ഷെറിക്കിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതികളുമായി പണമിടപാട് നടത്തിയിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ALSO READ: കോവിഡ് 19 : ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് സിഐടിയു, യോഗം സംഘടിപ്പിച്ചു
പിന്നാലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments