തൃശൂർ : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് സിഐടിയു. പൊതുപരിപാടികൾ ഒഴിവാക്കണമെന്ന കർശന നിർദേശം നില നിൽക്കെ യോഗം സംഘടിപ്പിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ സിഐടിയു വിളിച്ചു ചേർത്ത ജില്ലാ കൗൺസിൽ യോഗത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗം, വിവാദമായതോടെ, നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എന്നാൽ സംഘാടകർ അത് പാലിച്ചില്ല.
അടിയന്തരമായി വിളിച്ച യോഗമായതിനാലാണ് മാറ്റി വയ്ക്കാൻ പറ്റാതിരുന്നത്. ആരോഗ്യവകുപ്പിന്‍റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് പരിപാടി നടത്തുന്നത്, യോഗസ്ഥലത്ത് ആരോഗ്യവിദഗ്ധരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തെക്കുറിച്ച് സിഐടിയുവിന് അകത്തുള്ളവർക്ക് തന്നെ എതിർപ്പുണ്ടെന്നാണ് സൂചന. ഇന്നലെത്തന്നെ സിഐടിയു, ജില്ലാ സെക്രട്ടറിയോട് കൗൺസിൽ യോഗം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ലെന്ന വിവരങ്ങളും പുറത്തു വരുന്നു.
Post Your Comments