KeralaLatest NewsNews

സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡി.ഐ.ജി ആർ.നിശാന്തിനിയെ നിയമിച്ചു

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡി.ഐ.ജി ആർ. നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത്  ക്രമസമാധാനം ഉറപ്പാക്കാൻ ഡി.ഐ.ജിക്ക് കീഴിൽ നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്ന സംഘത്തേയും നിയമിച്ചിട്ടുണ്ട്. വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡി.സി.പി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.

തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഡി.സി.പി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെ.ഇ ബൈജു, കെ.ക അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button