ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ബിജെപിയില്‍ മുഖ്യമന്ത്രി ആരാകും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലികള്‍ നടത്തുന്നുണ്ട്. ഇരു നേതാക്കള്‍ക്കും പിന്തുണയുമായി അണികളും രംഗത്തെത്തി.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെയാണ് കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണം. എന്നാല്‍ ബിജെപില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. മധ്യപ്രദേശില്‍ ‘ഓപ്പറേഷന്‍രംഗ് പഞ്ചമി’യാണ് നടന്നതെന്നും ഹോളിദിനത്തില്‍ കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ച ആറ് മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യക്കാരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാജിവെക്കാതെ 16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെടുന്നുണ്ട്.
അതേസമയം സിന്ധ്യയെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്.ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ 200 ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്.
Post Your Comments