Latest NewsIndiaNews

മദ്യലഹരിയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു ; പ്രതിയെ പിടികൂടാന്‍ സഹായകമായത് തിരിച്ചറിയല്‍ കാര്‍ഡ്

ജമ്മു കശ്മീര്‍ : കത്വയില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുപത്കാരനായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button