Latest NewsIndia

ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ മൂന്ന് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തു: ഒളിവില്‍ പോയ പിതാവ് പിടിയില്‍

ന്യൂഡല്‍ഹി: ഭാര്യ പിണങ്ങിപ്പോയ ദേഷ്യത്തിന് മൂന്നു വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അതിക്രൂരമായ സംഭവം നടന്നത്. ഒക്ടോബര്‍ 28 രാത്രിയിലാണ് ഇയാള്‍ തന്റെ മകളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം സംഭവം സമയത്ത് ഇയാള്‍ മദ്യംപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

പ്രതിയുമായി വഴക്കിട്ടാണ് ഭാര്യ തന്റെ ബന്ധു വീട്ടിലേയ്ക്ക് പോയത്. എന്നാല്‍ തന്റെ ഇളയ മകളായ ഒരു വയസുകാരിയെ കൂടെ കൂട്ടിയിരുന്നെങ്കിലും മൂന്ന് വയസ്സുകാരി മകളെ വീട്ടിന്‍ നിര്‍ത്തി പോകുകയായിരുന്നു. എന്നാല്‍ കള്‍ മാത്രമേ വീട്ടിലുള്ളൂവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ മകളോട് ഈ ക്രൂരത കാട്ടിയത്.

അതേസമയം പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ അമ്മയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആളുപത്രിയില്‍ എത്തിച്ചത്. കൂടാതെ കിടക്ക വിരിയില്‍ രക്തവും കണ്ടിരുന്നു. വൈദ്യ പരിശോധനയ്‌ക്കൊടുവില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

എന്നാല്‍ കുട്ടിയുടെ അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ദ ചികിത്സക്കായി കുഞ്ഞിനെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button