കൊച്ചി: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമ(83)നെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന് ആണ് ശിക്ഷ വിധിച്ചത്. 80,000 പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
Read Also : സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുമായി കെൽഎം ആക്സിവ ഫിൻവെസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
2019-20 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്കി വശീകരിച്ചാണ് അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്, കുട്ടിയുടെ മൊഴിയില്‍ ഉദയം പേരൂര്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിൽ പറയുന്നു. കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടക്കാട്ടി.
Post Your Comments