KozhikodeNattuvarthaLatest NewsKeralaNews

പീഡനത്തിനിരയായ പെൺകുട്ടി ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി: ലൈം​ഗികമായി ചൂഷണം ചെയ്ത ഉടമ അറസ്റ്റിൽ

കോഴിക്കോട്: ന​ഗരത്തിലെ ലോഡ്ജിൽ അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. ലോഡ്ജ് ഉടമയായ കല്ലായി സ്വദേശി അബ്ദുൾ സത്താറിനെ(60)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ സത്താർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. കേസിൽ ഇനിയും കൂടുതൽ ആളുകൾ പിടിയിലാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വീട്ടു ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ അസമിൽ നിന്നെന്ന് കേരളത്തിൽ എത്തിച്ചത്. ലോഡ്ജിൽ ഒരു മാസത്തോളം ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അസമിൽ നിന്നെത്തിയാളുൾപ്പെടെ രണ്ടുപേർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button