Latest NewsIndiaNewsCrime

ബലാത്സംഗക്കേസിസിൽ പുറത്തിറങ്ങിയ പ്രതി പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു

റായ്ഗഡ്: ബലാത്സംഗക്കേസിസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ആദർശ് ലാൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട് കുട്ടിയെ പ്രദേശത്തെ സ്‌കൂളിന് പിറകിലുളള ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മുത്തശ്ശി മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് സമീപത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

സംഭവം നടന്ന സമയത്ത് ആദര്‍ശ് ലാലിനെ പ്രദേശത്ത് കണ്ടതായുളള സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദർശ് കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button