Latest NewsIndia

പടിയിറങ്ങിയത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ , രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്‌ഥാനം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനം ഉപേക്ഷിച്ച ആൾ

രാജീവിന്‌ മാധവറാവു എങ്ങനെയായിരുന്നോ അതേപോലെയായിരുന്നു രാഹുലിനു ജ്യോതിയും.അതിനു മുമ്പും രാഹുലിന്റെ യൂത്ത്‌ ബ്രിഗേഡിലെ ഏറ്റവും വിശ്വസ്‌തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

ന്യൂഡല്‍ഹി : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ അന്നത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്‌ഥാനം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനം ത്യജിച്ചാണ്‌ സിന്ധ്യ കൂറുപ്രകടിപ്പിച്ചത്‌. അച്‌ഛന്മാരുടെ കാലം മുതല്‍ക്കേയുള്ള ബന്ധമാണ്‌ തങ്ങള്‍ക്കിടയിലെന്നാണ്‌ ഒരിക്കല്‍ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അടുപ്പത്തെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധിയുടെ വിശ്വസ്‌തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ.

രാജീവിന്‌ മാധവറാവു എങ്ങനെയായിരുന്നോ അതേപോലെയായിരുന്നു രാഹുലിനു ജ്യോതിയും.അതിനു മുമ്പും രാഹുലിന്റെ യൂത്ത്‌ ബ്രിഗേഡിലെ ഏറ്റവും വിശ്വസ്‌തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഇപ്പോള്‍ സിന്ധ്യ മറുകണ്ടം ചാടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അതേറ്റവും കൂടുതല്‍ ഞെട്ടിക്കുക രാഹുലിനെയാകും.2016-ല്‍ കോണ്‍ഗ്രസിലെ തലനരച്ചവര്‍ക്കു മേല്‍ യുവശക്‌തി കൊണ്ടുവരാനുള്ള യൂത്ത്‌ ബ്രിഗേഡ്‌ നീക്കത്തിനു രാഹുലിനു കരുത്തായതും ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റുമടക്കമുള്ള യുവനേതാക്കളായിരുന്നു.

യൂത്ത്‌ ബ്രിഗേഡ്‌ ലക്ഷ്യം കണ്ടില്ലെങ്കിലും മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ സമുന്നത സ്‌ഥാനത്തേക്ക്‌ ജ്യോതിരാദിത്യ സിന്ധ്യയെയാണ്‌ രാഹുല്‍ കണ്ടുവച്ചിരുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ വരെ ഈ പരിഗണന കാണാമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കാതെ പോയതോടെ സംസ്‌ഥാനത്തെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്ങിന്റെ പിന്തുണയോടെ കമല്‍നാഥ്‌ മുഖ്യമന്ത്രി പദത്തിലേക്ക്‌ ഉയരുകയും സിന്ധ്യ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്‌തതോടെ രാഹുലും വിശ്വസ്‌തനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു.

പിന്നീട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ മത്സരിച്ച ഗുണ മണ്ഡലത്തില്‍ രാഹുല്‍ പ്രചാരണത്തിനെത്താഞ്ഞതും ഇരുവരും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ സിന്ധ്യ തോല്‍ക്കുകയും ചെയ്‌തതോടെ ഏതു നിമിഷവും വിമതനീക്കം കോണ്‍ഗ്രസ്‌ പ്രതീക്ഷിച്ചിരുന്നു.തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന്‌ പാര്‍ട്ടിയില്‍ കമല്‍നാഥ്‌-സിന്ധ്യ പോരാട്ടം കനത്തതോടെ കോണ്‍ഗ്രസിനു തലവേദന വര്‍ധിക്കുകയായിരുന്നു. കമല്‍നാഥ്‌ പി.സി.സി. അധ്യക്ഷ സ്‌ഥാനവും മുഖ്യമന്ത്രി സ്‌ഥാനവും ഒരുമിച്ച്‌ വഹിക്കുന്നതിനെ സിന്ധ്യ എതിര്‍ത്തിരുന്നു.

സി​ന്ധ്യ​യെ​പ്പോ​ലു​ള്ള​വ​ര്‍​ പോ​കു​ന്ന​താ​ണ്​ ന​ല്ല​ത്; അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​​ പറഞ്ഞത്

രാജ്യസഭ എം.പി സ്‌ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു.2002 ലെ ഉപതെരഞ്ഞെടുപ്പില്‍ 4.5 ലക്ഷം വോട്ടിന്‌ ജയിച്ചാണ്‌ ജ്യോതിരാതിത്യ വരവറിയിച്ചത്‌. പിന്നീട്‌ 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗുണ മണ്ഡലത്തില്‍ ജ്യോതിരാദിത്യയ്‌ക്ക്‌ എതിരില്ലായിരുന്നു. പക്ഷേ കഴിഞ്ഞ മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ജ്യോതിരാദിത്യക്ക്‌ കണുക്കള്‍ പിഴച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ കേന്ദ്ര നേതൃത്വവും കൈവിട്ടതോടെ എല്ലാം നഷ്‌ടമായി.

കൃഷ്‌ണപാല്‍ സിങ്‌ യാദവിനോട്‌ ഏറ്റുവാങ്ങിയ തോല്‍വി ജ്യോതിരാദിത്യയെ തകര്‍ത്തു. പിന്നീട്‌ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ സിന്ധ്യയ്‌ക്കായില്ല.തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്‌ 2019 നവംബറില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ എന്ന വാചകം ഒഴിവാക്കിയാണ്‌ സിന്ധ്യ ആദ്യ സൂചന നല്‍കിയത്‌. പിന്നീട്‌ ബി.ജെ.പി. നേതാവ്‌ ശിവ്‌രാജ്‌ ചൗഹാനുമായി നടത്തിയ ചര്‍ച്ചയും രാജസ്‌ഥാന്‍ തെരഞ്ഞെടുപ്പിനു ശേഷം അച്‌ഛന്റെ സഹോദരിയായ വസുന്ധരാ രാജെസിന്ധ്യയെ ആശ്ലേഷിച്ചതുമെല്ലാം കൂട്ടിവായിച്ചാല്‍ ആലോചിച്ചുറപ്പിച്ച തീരുമാനമാണ്‌ ഇപ്പോഴത്തേതെന്ന്‌ ഉറപ്പ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button