ന്യൂഡല്‍ഹി: ജ്യോതിരാതിദ്യ സിന്ധ്യയെപ്പോലുള്ളവര്‍ കോൺഗ്രസിൽ നിന്ന് പോകുന്നതാണ് നല്ലതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജ്യോതിരാതിദ്യ സിന്ധ്യ ജനങ്ങള്‍ നല്കിയ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയും വഞ്ചിച്ചെന്നും ഗെഹ്ലോട്ട് പറഞ്ഞു.
സിന്ധ്യയെപ്പോലുള്ളവര്ക്ക് എന്നും അധികാരം വേണം. ഈ അവസരത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് സിന്ധ്യയുടെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആശയപരമായ പ്രശ്നമല്ല മറിച്ച് പദവികളിലുള്ള കൊതിയാണ് സിന്ധ്യ പാര്‍ട്ടി വിടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ ചൗധരി പറഞ്ഞു.
കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം നേതാവായത്. അതുകൊണ്ട് സിന്ധ്യ വിട്ടുപോകുന്നതില്‍ പാര്‍ട്ടിക്ക് ഖേദമുണ്ട്. ബി.ജെ.പി നല്കിയ വാഗ്ദാനങ്ങളില്പെട്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും ചൗധരി അഭിപ്രായപ്പെട്ടു.
ALSO READ: “കൈ”ക്കുള്ളിൽ താമര വിരിയുമ്പോൾ !
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലായ്മയാണ്. ഒരു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
Post Your Comments