Latest NewsNewsIndia

ഗുജറാത്ത് കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം; ഹൈക്കമാൻഡിനെ ഞെട്ടിച്ച് എം എൽ എ മാരുടെ നീക്കങ്ങൾ ഇങ്ങനെ

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിലും രൂക്ഷമായ തമ്മിലടി. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന്റെ ക്ഷീണം മാറും മുന്‍പേ വീണ്ടും രാജിക്കൊരുങ്ങി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാര്‍. നിലവില്‍ 13 പേരാണ് രാജിവെക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

കോണ്‍ഗ്രസിലെ പട്ടീദാര്‍, പിന്നാക്ക വിഭാഗ നേതാക്കള്‍ തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് 13 എംഎല്‍എമാര്‍ രാജി വെക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് പോകുന്നതില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഹൈക്കമാൻഡ് നേതൃത്വം.

രാജസ്ഥാനില്‍ അധികാരത്തില്‍ ഉണ്ടെങ്കിലും താന്‍ അസ്വസ്ഥനാണെന്ന സൂചന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയിലും കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: ഓപ്പറേഷന്‍ താമര ഭീതിയിൽ മഹാരാഷ്ട്ര; വീഴുമോ ഉദ്ധവ് സർക്കാർ?

ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം പരന്നു. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അതേസമയം, മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button