ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജപിയില്‍ ചേര്‍ന്നതിനു ശേഷം പ്രതികരിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആസ്ഥാനത്തെത്തിയ സിന്ധ്യയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ സ്വാഗതം ചെയ്തു.
പൊതു സേവനം എന്ന ലക്ഷ്യം കോണ്‍ഗ്രസ് പാര്‍ട്ടി നിറവേറ്റുന്നില്ലെന്ന് വ്യക്തമായി പറയാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘തന്നെ ബിജെപി കുടുംബത്തിലേക്ക് ക്ഷണിച്ച പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ,പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് ഹൃദയംനിറഞ്ഞ നന്ദി പറയുന്നെന്ന് ജ്യോതിരാദിത്യ സിന്ധ്യ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കോണ്‍ഗ്രസിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ വ്യാപകമായ അഴിമതി, മാഫിയ ബന്ധങ്ങൾ ,പാർട്ടി ഭരണത്തിൽ കര്‍ഷക ദുരിതങ്ങള്‍ എന്നിവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഴിമതി മാത്രം നടത്തുന്ന പാര്‍ട്ടിയാണെന്ന് വിമര്‍ശിച്ച സിന്ധ്യ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയത്തിലും തത്വത്തിലും പ്രകടമായ മാറ്റമുണ്ടെന്നും പഴയതു പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു
ജീവിതത്തെ തന്നെ മാറ്റി മറിച്ച രണ്ട് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒന്ന് തന്റെ പിതാവിനെ നഷ്ടപ്പെട്ട ദിവസം. രണ്ടാമത്തേത് അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മവാർഷിക ദിനത്തിൽ ജീവിതത്തില്‍ ഒരു പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതാണെന്നും സിന്ധ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments