Latest NewsNewsIndia

വീ​ട്ടി​ലേ​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ട​ന്നു​വ​രാ​ന്‍ ക​ഴി​യു​ന്ന ആ​ളാ​ണ്; ജ്യോ​തി​രാ​ദി​ത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി വയനാട് എം പി

ജ്യോ​തി​രാ​ദി​ത്യ പാ​ര്‍​ട്ടി​വി​ട്ട​തി​ലു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം വി​കാ​ര​വാ​യ്പോ​ടെ​യാ​യി​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: ജ്യോ​തി​രാ​ദി​ത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിൽ വയനാട് എം പി രാഹുൽ ഗാന്ധിയുടെ പ്രതികരണം പുറത്തു വന്നു. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി ബി​ജെ​പി​യി​ലേ​ക്ക് ചുവടുമാറിയെങ്കിലും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ​ടു​ള്ള അ​ടു​പ്പം രാ​ഹു​ല്‍ ഗാ​ന്ധി മറച്ചു വെച്ചില്ല.

ത​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ട​ന്നു​വ​രാ​ന്‍ ക​ഴി​യു​ന്ന ആ​ളാ​ണ് ജ്യോ​തി​രാ​ദി​ത്യ സിന്ധ്യ. അ​ദ്ദേ​ഹം ത​ന്നോ​ടൊ​പ്പം കോളേജിൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.‌ ഗാ​ന്ധി​കു​ടും​ബ​ത്തി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​യ ജ്യോ​തി​രാ​ദി​ത്യ പാ​ര്‍​ട്ടി​വി​ട്ട​തി​ലു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം വി​കാ​ര​വാ​യ്പോ​ടെ​യാ​യി​രു​ന്നു. സി​ന്ധ്യ​യു​ടെ കാ​ലു​മാ​റ്റ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മൊ​ന്നും ഉ​ന്ന​യി​ക്കാ​തി​രു​ന്ന രാ​ഹു​ല്‍ അ​ദ്ദേ​ഹ​ത്തി​ന് താ​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്കു അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ചു. ജ്യോ​തി​രാ​ദി​ത്യ പ​ല​ത​വ​ണ കാ​ണാ​ന്‍ ശ്ര​മി​ച്ചി​ട്ടും നി​ര​സി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ രാ​ഹു​ല്‍ ത​ള്ളി.

ALSO READ: ഗുജറാത്ത് കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം; ഹൈക്കമാൻഡിനെ ഞെട്ടിച്ച് എം എൽ എ മാരുടെ നീക്കങ്ങൾ ഇങ്ങനെ

ചൊ​വ്വാ​ഴ്ച സി​ന്ധ്യ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സി​ന്ധ്യ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും സ​ന്ദ​ര്‍​ശി​ച്ചു ച​ര്‍​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സി​ന്ധ്യ രാ​ജി​വ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button