KeralaLatest NewsNews

തദ്ദേശതെരഞ്ഞെടുപ്പിന് കര്‍മ്മപദ്ധതിയുമായി ബിജെപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനും മികച്ച വിജയം നേടാനുമായി കര്‍മ്മപദ്ധതി തയ്യാറാക്കി ബിജെപി. ഇത്തവണത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇതിനായി പ്രവര്‍ത്തന പദ്ധിതി തയ്യാറാക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ബിജെപി ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു.

നഗരസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഭരണത്തിലേക്കെത്തുകയാണ് ലക്ഷ്യം.അത് സാധ്യമാകുമെന്ന് യോഗം വിലയിരുത്തി. അര്‍ബന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കര്‍മ്മ പദ്ധതിതയ്യാറാക്കാനും പ്രവര്‍ത്തനങ്ങളേകോപിപ്പിക്കാനും സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. രമേശിനെ കൂടാതെ, സി.കൃഷ്ണകുമാര്‍, എം.ആര്‍.ഗോപന്‍, പി.രഘുനാഥ്, എം.എസ്.സമ്പൂര്‍ണ്ണ, ഡി.അശ്വനീദേവ് എന്നിവരാണ് അംഗങ്ങള്‍.

ഗ്രാമപഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുര്യന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ.പി.സുധീര്‍, പ്രമീളാനായിക്ക്, എ.നാഗേഷ്, കെ.സോമന്‍ എന്നിവരാണ് അംഗങ്ങള്‍.

ബിജെപി ജില്ലകളുടെ ചുമതലകളും നിശ്ചയിച്ചു. കാസര്‍കോട്-പി.രഘുനാഥ്, കണ്ണൂര്‍- അഡ്വ.പ്രകാശ്ബാബു, വയനാട്-ടി.പി.ജയകൃഷ്ണന്‍, മലപ്പുറം-കെ.രണ്‍ജിത്ത്, കോഴിക്കോട്-ബി.ഗോപാലകൃഷ്ണന്‍, പാലക്കാട്-എ.നാഗേഷ്, തൃശ്ശൂര്‍-വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, എറണാകുളം-സി.ശിവന്‍കുട്ടി, ഇടുക്കി-ജെ.ആര്‍.പദ്മകുമാര്‍, കോട്ടയം: എ.കെ.നസീര്‍, ആലപ്പുഴ: എസ്.സുരേഷ്, പത്തനംതിട്ട: കരമന ജയന്‍, കൊല്ലം: കെ.സോമന്‍, തിരുവനന്തപുരം: നാരായണന്‍നമ്പൂതിരി എന്നിവര്‍ക്കാണ് ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button