Latest NewsNewsIndia

തെലങ്കാനയുടെ ഭാവി ഭദ്രമാക്കാൻ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ജെ. ​പി ന​ഡ്ഡ നിയോഗിച്ചത് ഇദ്ദേഹത്തെ

ഡോ.​കെ.​ല​ക്ഷ്മ​ണി​ന് പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍ തെ​ലുങ്കാ​ന​യി​ല്‍ ബി​ജെ​പി​യു​ടെ ത​ല​പ്പ​ത്ത് എ​ത്തു​ന്ന​ത്

ന്യൂ​ഡ​ല്‍​ഹി: തെ​ലുങ്കാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ബ​ണ്ടി സ​ഞ്ജ​യ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ. ​പി ന​ഡ്ഡ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​രിം ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍.

ഡോ.​കെ.​ല​ക്ഷ്മ​ണി​ന് പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍ തെ​ലുങ്കാ​ന​യി​ല്‍ ബി​ജെ​പി​യു​ടെ ത​ല​പ്പ​ത്ത് എ​ത്തു​ന്ന​ത്. കെ. ​ല​ക്ഷ്മ​ണി​നെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ല​നി​ര്‍​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ര്‍​ത്തി​യാ​ണ് സ​ഞ്ജ​യ് കു​മാ​റി​നെ ദേ​ശീ​യ നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, ഗുജറാത്ത് കോണ്‍ഗ്രസിലും രൂക്ഷമായ തമ്മിലടി തുടരുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന്റെ ക്ഷീണം മാറും മുന്‍പേ വീണ്ടും രാജിക്കൊരുങ്ങി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ രംഗത്തു വന്നു. നിലവില്‍ 13 പേരാണ് രാജിവെക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

കോണ്‍ഗ്രസിലെ പട്ടീദാര്‍, പിന്നാക്ക വിഭാഗ നേതാക്കള്‍ തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് 13 എംഎല്‍എമാര്‍ രാജി വെക്കാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് പോകുന്നതില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഹൈക്കമാൻഡ് നേതൃത്വം.

രാജസ്ഥാനില്‍ അധികാരത്തില്‍ ഉണ്ടെങ്കിലും താന്‍ അസ്വസ്ഥനാണെന്ന സൂചന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയിലും കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: ഗുജറാത്ത് കോണ്‍ഗ്രസിലും തമ്മിലടി രൂക്ഷം; ഹൈക്കമാൻഡിനെ ഞെട്ടിച്ച് എം എൽ എ മാരുടെ നീക്കങ്ങൾ ഇങ്ങനെ

ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം പരന്നു. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അതേസമയം, മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button