Latest NewsNewsInternational

പാ​ക്കി​സ്ഥാ​നി​ൽ ഒൻപത് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥിരീകരിച്ചു : വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി

കറാച്ചി : പാ​ക്കി​സ്ഥാ​നി​ൽ  കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. ക​റാ​ച്ചി​യി​ൽ ഒൻപത് പേ​ർ​ക്ക് കൂ​ടി പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉയർന്നതെന്നു ആ​രോ​ഗ്യ വ​കു​പ്പ് അധികൃതർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സി​റി​യ​യി​ൽ​നി​ന്നും ല​ണ്ട​നി​ൽ​നി​ന്നും ക​റാ​ച്ചി​യി​ൽ എ​ത്തി​യ​വ​രി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാണ്. ഇ​റാ​ൻ – പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ മൂ​വാ​യി​ര​ത്തോ​ളം തീ​ർ​ഥാ​ട​ക​രെ ര​ണ്ടാ​ഴ്ച​യാ​യി ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​യി ഇ​റാ​നി​ൽ​നി​ന്നു വ​ന്ന​വ​രാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Also read : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം : സ്ഥിരീകരിച്ചത് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്

അ​തേ​സ​മ​യം, യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button