കോഴിക്കോട് : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം , സ്ഥിരീകരിച്ചത എളുപ്പത്തില്‍് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്. കോഴിക്കോട് കണ്ടെത്തി പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്നു മൃഗസംരക്ഷണവകുപ്പ്. ദേശാടനപ്പക്ഷികളുടെ വിസര്‍ജ്യവുമായുള്ള സ്പര്‍ശമോ വൈറസ് പടരാനിടയാകുംവിധം വളര്‍ത്തുപക്ഷികളുമായുള്ള അവയുടെ സമ്പര്‍ക്കമോ ആകാം കാരണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഒാഫിസര്‍ പറയുന്നു.
അതേസമയം, ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്നതു തുടരുന്നു. വേങ്ങേരി തടമ്പാട്ടുതാഴം പ്രദേശം, ചാത്തമംഗലം പഞ്ചായത്ത്, കൊടിയത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി 2,060 പക്ഷികളെ ഇന്നലെ 25 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ കൊന്നു സംസ്‌കരിച്ചു. ഇതോടെ 2 ദിവസമായി കൊന്നൊടുക്കിയ കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളുടെ എണ്ണം 3,760 ആയി.
ആദ്യദിവസം 1,700 പക്ഷികളെ കൊന്നൊടുക്കിയിരുന്നു. രോഗബാധിത മേഖലകളിലെ 7,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണു കണക്കാക്കുന്നതെന്നു കലക്ടര്‍ സാംബശിവറാവു പറഞ്ഞു. നിലവിലെ സ്ഥിതിയില്‍ ഒരാഴ്ചയ്ക്കകം കൊന്നൊടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കോഴികളുമായി വരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. കഴിഞ്ഞദിവസം മാവൂരില്‍ ചത്ത പക്ഷികളുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല.
Post Your Comments