സിഡ്നി: അവള് വളരെ സുന്ദരിയായിരുന്നു. അതിനാലാണ് അവളെ കൊലപ്പെടുത്തിയത്. തന്റെ വളര്‍ത്തു പൂച്ചയെ കുത്തികൊലപ്പെടുത്താനുണ്ടായ കാരണമായി യുവതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. കേസില്‍ യുവതിക്ക് രണ്ട് വര്‍ഷമാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഡീവൈയിലെസെലിന് ഇരുപതുകാരിയായ ഷെഡിനെയാണ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സ് പ്രായമുള്ള ജിഞ്ചര്‍ എന്ന് വിളിച്ചിരുന്ന വളര്‍ത്തുപൂച്ചയെയാണ് സെലിന് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനുശേഷം പൂച്ചയെ അപ്പാര്‍ട്ട്മെന്റിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. അതേസമയം, യുവതിക്ക് ചില മാനസികപ്രശ്നങ്ങളുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. മാനസികപ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് പൂച്ചയെ വാങ്ങിനല്‍കിയതെന്നും ഇവര്‍ മൊഴിനല്‍കി.
തനിക്ക് വളര്ത്തുപൂച്ചയില്ലെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അവര്‍ എല്ലാവാദങ്ങളും നിഷേധിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കത്തിയും രക്തക്കറയും കണ്ടെത്തിയതോടെയാണ് കുറ്റംസമ്മതിച്ചത്. എന്നാല്‍, യുവതി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഒരു മൃഗത്തോട് ചെയ്ത അരും ക്രൂരതയാണെന്നും പൊലീസ് വാദിച്ചു. കോടതിയും ഈ വാദം ശരിവെച്ചു.
ശിക്ഷാകാലവധിയുടെ 15 മാസം വരെ യുവതിക്ക് പരോള്‍ അനുവദിക്കരുതെന്നും യുവതി ഇനി മൃഗങ്ങളെയോ പക്ഷികളെയോ വാങ്ങുകയോ വളര്‍ത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. പൂച്ചയെ കൊലപ്പെടുത്തിയ കേസിന് പുറമേ ഒരു നായയെ മോഷ്ടിച്ച കേസിലും സെലിന് കോടതി കഴിഞ്ഞദിവസം ശിക്ഷ വിധിച്ചു.
Post Your Comments