ErnakulamKeralaNattuvarthaLatest NewsNews

വ​ള​ർ​ത്തു​നാ​യ​ കു​ര​ച്ച​തി​ൽ ദേ​ഷ്യം,വീ​ട്ടി​ൽക​യ​റി ക​മ്പി​വ​ടി​കൊ​ണ്ട്​ അ​ടി​ച്ച് പരിക്കേൽപ്പിച്ചു:62കാരൻ അറസ്റ്റിൽ

കോ​ല​ഞ്ചേ​രി: വ​ള​ർ​ത്തു​നാ​യ​ കു​ര​ച്ച​തി​ന്റെ ദേ​ഷ്യം തീ​ർ​ക്കാ​ൻ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ ക​യ​റി നാ​യ​യെ ക​മ്പി​വ​ടി​കൊ​ണ്ട്​ അ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യിൽ. ക​ട​യി​രു​പ്പ് എ​ഴി​പ്രം ക​റു​ത്തേ​ട​ത്ത് പീ​ടി​ക ക​റു​ത്തേ​ട​ത്ത് കെ.​യു. ഗീ​വ​ർ​ഗീ​സി​(62)നെ​യാ​ണ്​ അറസ്റ്റ് ചെയ്തത്. പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ അ​നൂ​പി​ന്‍റെ വ​ള​ർ​ത്തു​നാ​യ​ കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കു​ര​ച്ച​താ​ണ് ഗീ​വ​ർ​ഗീ​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​മ്പി​വ​ടി​യു​മാ​യി അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും മു​ന്നി​ലി​ട്ട് നാ​യ​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : 22.125 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സ്: പ്ര​തി​ക​ൾ​ക്ക് പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​യ​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ പെ​റ്റ് ഹോ​സ്പി​റ്റ​ലി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ല​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കു​ണ്ട്. സംഭവത്തിൽ അ​നൂ​പി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button