KeralaLatest NewsNews

കുറച്ച് ദിവസത്തേക്ക് ‘അമിത’ സൗഹൃദ സന്ദർശനങ്ങളിൽനിന്ന് മാറി നിൽക്കും, നാളെ എന്നത് നമ്മുടെ കൈയിലല്ല; വൈറലായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

കൊച്ചി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച്‌ ബിബിസി ഏഷ്യൻ നെറ്റ്‌വർക്ക്‌ മുൻ അസിസ്‌റ്റന്റ്‌ പ്രൊഡ്യൂസറും മാധ്യമപ്രവർത്തകനുമായ രാജേഷ്‌ കൃഷ്‌ണ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ഉള്ളപ്പോഴാണ് യാത്ര ചെയ്യേണ്ടി വന്നത്. ഇവിടെ വിമാനത്താവളത്തിൽ കാണാനായത്‌ ഉദ്യോഗസ്ഥരുടെ അത്യധ്വാനം. മാസ്ക് വയ്ക്കാത്ത ഒരു ഉദ്യോഗസ്ഥനെയും കണ്ടില്ല. വിമാനത്താവളത്തിലെ സ്റ്റാഫ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മാസ്ക് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Read also: ഐസൊലേഷന്‍ വാര്‍ഡിലെ അനുഭവങ്ങൾ പങ്കുവച്ച കണ്ണൂര്‍ സ്വദേശിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

രണ്ട് ലോകോത്തര എയർപോർട്ടുകളായ ലണ്ടൻ ഹീത്രൂവും ദുബായും വഴി കൊച്ചിയിലെത്തി. ഹീത്രൂവിൽ ആവറേജ് തിരക്ക് മാത്രം. ദുബായ് എയർപോർട്ട് അക്ഷരാർഥത്തിൽ മരുഭൂമിയാണ്. ജോലിക്കാർ മാത്രമുണ്ട്. കൊച്ചിയിലെത്തിയപ്പോൾ കഥ മാറി. ഇവിടെ വിമാനത്താവളത്തിൽ കാണാനായത്‌ ഉദ്യോഗസ്ഥരുടെ അത്യധ്വാനം. മാസ്ക് വയ്ക്കാത്ത ഒരു ഉദ്യോഗസ്ഥനെയും കണ്ടില്ല. വിമാനത്താവളത്തിലെ സ്റ്റാഫ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മാസ്ക് ഉപയോഗിക്കുന്നു.

ഓരോ യാത്രക്കാരന്റെയും ശരീര ഊഷ്‌മാവ്‌ പരിശോധിക്കുന്നുണ്ട്‌. ഒരേ തരത്തിലുള്ള രണ്ട് ഫോമുകൾ പൂരിപ്പിച്ചു വാങ്ങുന്നു. അതിൽ കൃത്യമായ മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ, കഴിഞ്ഞ ദിവസങ്ങളിലെ യാത്രവിവരങ്ങൾ എന്നിവ പൂരിപ്പിക്കാൻ സ്ഥലമുണ്ട്. വരുന്ന യാത്രക്കാരെ ആരോഗ്യവകുപ്പ് ആദ്യം സ്ക്രീൻ ചെയ്യുന്നുണ്ട്‌. കുറച്ച് ദിവസത്തേക്ക് ‘അമിത’ സൗഹൃദ സന്ദർശനങ്ങളിൽനിന്ന് മാറിനിൽക്കാനാണ് തീരുമാനം. എയർപോർട്ടിൽനിന്ന് ഇറങ്ങിയതുമുതൽ ടാക്സി ഡ്രൈവർ മുതൽ അടുത്ത് ബന്ധപ്പെടുന്നവരുടെ ഒരു ലിസ്റ്റും സൂക്ഷിക്കുന്നുണ്ട്. നാളെ എന്നത് നമ്മുടെ കൈയിലല്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button