ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കനത്ത പ്രതിസന്ധി നേരിടുകയാണ് . ആറ് മന്ത്രിമാരുള്‍പ്പെടെ 17 എം.എല്‍ എ മാര്‍ ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം എല്ലാ അടവും പയറ്റുകയാണ്.
മദ്ധ്യപ്രദേശിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നരേന്ദ്ര സിംഗ് തോമറും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യസഭാ മത്സരം അടുത്തിരിക്കെയാണ് കമൽനാഥ് മന്ത്രിസഭയിൽ പ്രശ്നങ്ങൾ ഉദിക്കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭ എം.പി സ്ഥാനവും അടുത്ത അനുയായിക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനവും നല്‍കി വിമതരെ അനുനയിപ്പിക്കാനാണ് കമല്‍ നാഥ് ശ്രമിക്കുനത്. എന്നാല്‍ സിന്ധ്യ ഇതിന് വഴങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യ പക്ഷത്തെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമല്‍ നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്നത് ഉറപ്പാണ്.
Post Your Comments