Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഏറെ വിശ്വസിച്ച കുടുംബവുമായി അടുത്ത ബന്ധമുള്ള ആ അങ്കിളിന് അമ്മ അയച്ച അമ്മയുടെ നഗ്‌ന ഫോട്ടോകള്‍ അവിചാരിതമായി കാണാനിടയായി.. അതിനു ശേഷം എനിയ്ക്ക് പെണ്‍ വര്‍ഗത്തെ കണ്ടാല്‍ ഒടുങ്ങാത്ത കലിപ്പായി.. എന്തിന് ഒരു പെണ്‍പട്ടിയെ പോലും ഞാന്‍ അതിയായി ആക്രമിയ്ക്കും.. പിന്നെ പതിയെ ലഹരിയിലേയ്ക്ക് നീങ്ങി… വഴി തെറ്റിച്ച കൗമാരക്കാരന്റെ ജീവിതത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ മോഹന്‍

ഏറെ വിശ്വസിച്ച കുടുംബവുമായി അടുത്ത ബന്ധമുള്ള ആ അങ്കിളിന് അമ്മ അയച്ച അമ്മയുടെ നഗ്‌ന ഫോട്ടോകള്‍ അവിചാരിതമായി കാണാനിടയായി.. അതിനു ശേഷം എനിയ്ക്ക് പെണ്‍ വര്‍ഗത്തെ കണ്ടാല്‍ ഒടുങ്ങാത്ത കലിപ്പായി.. എന്തിന് ഒരു പെണ്‍പട്ടിയെ പോലും ഞാന്‍ അതിയായി ആക്രമിയ്ക്കും.. പിന്നെ പതിയെ ലഹരിയിലേയ്ക്ക് നീങ്ങി… വഴി തെറ്റിച്ച കൗമാരക്കാരന്റെ ജീവിതത്തെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ മോഹന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവന്റെ ജീവനറ്റ പോലെ തോന്നിയ കണ്ണുകളും പേടി കിട്ടിയത് പോലെയുള്ള മുഖവും വര്ഷങ്ങളായി ആ കുട്ടി അനുഭവിക്കുന്ന ഹൃദയ വ്യഥയുടെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു..

അമ്മ, മാതൃത്വം എന്നൊക്കെ ഉള്ള പാഠങ്ങള്‍ തമാശ ആണെന്ന് തോന്നുന്നു…
അച്ഛേ ചതിക്കാന്‍ അമ്മയ്ക്ക് എങ്ങനെ പറ്റുന്നു..
അതും വര്ഷങ്ങളായി…

അവര്‍ രണ്ടുപേരും പ്രഫഷണല്‍ ആണെങ്കിലും അമ്മ ആണ് സര്‍ക്കാര്‍ വകുപ്പില്‍..
അമ്മയുടെ സ്ഥലത്താണ് വീട് വെച്ചിരിക്കുന്നത്..
അമ്മുമ്മയും അപ്പൂപ്പനും കൂടെ ഉണ്ട്..
അവര്‍ക്കൊക്കെ അച്ഛനോട് യാതൊരു ബഹുമാനവും ഇല്ലെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്..
അമ്മയ്ക്ക് ഇതിലും മെച്ചപ്പെട്ട ബന്ധം കിട്ടിയേനെ എന്ന് അമ്മുമ്മ മുറുമുറുകും..
പലതും അച്ഛന്റെ ചെവിയില്‍ എത്താറുണ്ട്..
പാവം ഒരക്ഷരം മിണ്ടില്ല..

അമ്മയുടെ കൂട്ടുകാരിയുടെ സഹോദരന്‍ ഇടയ്ക്ക് ഓരോ ആവശ്യത്തിന് വരും..
അമ്മ വീടിന്റെ അടുത്താണ് അയാള് താമസിക്കുന്നത്..
അയാളുടെ അമ്മയെ ഞാനും ചേച്ചിയും അമ്മുമ്മ എന്നാണ് വിളിക്കാറ്..
അമ്മയെ ഇടയ്ക്ക് വന്നു പുറത്തു കൊണ്ട് പോകും..
അയാള്‍ക്ക്,
അച്ഛനുമായി നല്ല സൗഹൃദം ആണ്..
അയാളുടെ കുടുംബത്തെ ഞങ്ങളുടെ വീട്ടില്‍ കൊണ്ട് വരാറില്ല..
ഞങ്ങളെ കൊണ്ട് ബീച്ചിലും മറ്റും കറങ്ങാന്‍ പോകും..
കളിപ്പാട്ടങ്ങള്‍ വാങ്ങി തരും..
എനിക്കും ചേച്ചിക്കും അയാളെ ഒത്തിരി ഇഷ്ടവും ആയിരുന്നു..

അമ്മയുടെ മൊബൈല്‍ ഞങ്ങള്‍ക്ക് നോക്കാന്‍ തരില്ലായിരുന്നു..
പ്രഫഷണല്‍ ആയ കാര്യങ്ങള്‍ വരുന്നത് കുട്ടികളായ ഞങ്ങള്‍ എടുക്കരുത്എന്ന് പറഞ്ഞു മാറ്റും..
ഒരു ദിവസം അവിചാരിതമായി ഞാന്‍ അത് എടുത്തു..
അങ്കിള്‍ നു അയച്ച കുറെ മെസ്സേജുകള്‍..
അമ്മയുടെ നഗ്‌ന ചിത്രം ഉള്‍പ്പെടെ..
എന്നില്‍ അതുണ്ടാക്കിയ ഷോക്ക് ചില്ലറ അല്ല ..
‘അമ്മ എന്നെ തൊടുന്നത് പോലും എനിക്ക് പറ്റാതെ ആയി ..
ഞാന്‍ ഇത് കണ്ടത് ഒന്‍പതാം ക്ലാസ്സില്‍ വെച്ചാണ്..
വര്‍ഷങ്ങള്‍ കടന്ന് പോകും തോറും അവരോടുള്ള എന്റെ വെറുപ്പ് കൂടുന്നതെ ഉള്ളു..

ഈ ഇടയ്ക്കു ആ മനുഷ്യന്റെ വിവാഹം ബന്ധം വേര്‍പെട്ടു എന്ന് തോന്നുന്നു..
അച്ഛന്‍ അതിനെ പറ്റി എന്തോ പറയുന്നതും, സഹിക്കാന്‍ വയ്യെങ്കില്‍ ഇറങ്ങി പോകാന്‍ അമ്മയും അമ്മുമ്മയും പറയുന്നതും കേട്ടു..

എഞ്ചിനീയറിംഗ് പഠിക്കാനായി
ചേച്ചി ഹോസ്റ്റലില്‍ ആണിപ്പോള്‍..
അച്ഛനും ഞാനും മിണ്ടാറില്ല ..
എന്തോ അച്ഛനോട് വല്ലാത്ത അമര്‍ഷം തോന്നും ..
അമ്മ അവരുടെ ലോകത്ത് ..
എനിക്ക് ആ വീട്ടില്‍ ശ്വാസം മുട്ടുന്നു ..
ഞാന്‍ അങ്ങനെ ആണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത് ..
സ്ത്രീകളോട് വല്ലാത്ത പകയാണ് ..
ഒരു പെണ്പട്ടിയോടു പോലും …

””അമ്മയെ തല്ലാന്‍ തോന്നുമ്പോഴൊക്കെ ഞാന്‍ വളര്‍ത്തുന്ന പെണ്പട്ടിയെ മാരകമായി ഉപദ്രവിക്കും ..”’

അവന്റെ വാക്കുകള്‍ എന്നെ ശെരിക്കും ഉലച്ചു…

അവന്റെ അനുഭവം എന്നെ മറ്റൊരു കുട്ടിയുടെ ഓര്‍മ്മയില്‍ കൊണ്ടെത്തിച്ചു..
ഒരു സ്‌കൂളില്‍ ജോലി നോക്കുന്ന സമയം..
അവിടെ ഉള്ള ഒരു ടീച്ചര്‍ നെ പറ്റി ക്ലാസ്സ് മുറിയിലെ ഡെസ്‌കില്‍ വളരെ മോശമായ കമെന്റ് നിറച്ചും എഴുതി ഇട്ടു…

ആരാണ് എഴുതിയത് എന്നറിയില്ല..
ആ ടീച്ചര്‍ കാണാതെ ഞങ്ങള്‍ അത് തുടച്ചു മാറ്റി..
ലൈംഗിക വൈകല്യത്തിന്റെ അങ്ങേ അറ്റത്തെ വൃത്തികെട്ട പദങ്ങള്‍ ആണ് ടീച്ചര്‍ ന്റെ പേരില്‍ എഴുതി വെച്ചിരുന്നത്..
ആളെ കണ്ടെത്താന്‍ കുറച്ചു പാട് പെട്ടു..
ഒരു നരുന്ത് പയ്യന്‍..

” അവള്‍ക്കു വേണമെങ്കില്‍ എന്നെ വടി എടുത്തു അടിക്കാമായിരുന്നു…
പക്ഷെ അത് ചെയ്യാതെ എന്നെ വലിച്ചിഴച്ചു..
മറ്റു കുട്ടികളുടെ മുന്നില് വെച്ചു പരിഹസിച്ചു.. ”

അവന്‍ പിറുപുറുത്തു..
നീ ഒരു കൊച്ചു കുഞ്ഞല്ലേ.. അവള്‍ എന്നാണോ അദ്ധ്യാപികയെ വിളിക്കേണ്ടത് ?
ഇത്രയും വൃത്തികേട് എങ്ങനെ പഠിച്ചു?
അവന്‍ പെട്ടന്നു മുഖം കുനിച്ചു..

അത് എന്റെ അമ്മയെ പറ്റി നാട്ടാര് മതിലില്‍ എഴുതി വെയ്ക്കുന്നതാണ്..
ഓര്‍മ്മ വെച്ച കാലം മുതല്‍ ഞാന്‍ അത് കാണുന്നതാണ്..
കേള്‍ക്കുന്നതാണ്..

പകയും അവജ്ഞയും നിറഞ്ഞ ആ ശബ്ദം ഒടുവില്‍ നേര്‍ത്തു നേര്‍ത്തു കരച്ചിലില്‍ എത്തി..
ഏങ്ങി കരയുന്ന ആ ആണ്‍കുട്ടിയെ സമാധാനിപ്പിക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു ..

ഈ ഇടയ്ക്കു ഒരു അമ്മയുടെ ഫോട്ടോവില്‍ ,
അവരുടെ മകളുടെയും മകന്റെയും കൂടെ ഉള്ള പടത്തില്‍ , വളരെ മോശമായ കമന്റ് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഈ പയ്യനെ ഓര്‍ത്തു ..

പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റില്‍; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ്…
[sexual intercourse between a perosn and an animal.
Animal bestiality..] ഇന്നലെ വായിച്ച വാര്‍ത്തയാണ് .
അതൊരു മനോവൈകല്യം ആണ് ..
അങ്ങനെ എങ്കില്‍ ചികിത്സ നല്‍കാന്‍ തീരുമാനം ആകുമോ ?
Zoophilia ,Animal bestiality.എന്നൊക്കെ ഒറ്റ വക്കില്‍ എഴുതി തള്ളരുത്
അതിനും അപ്പുറത്തെ കാര്യങ്ങള്‍ കലര്‍ന്നിട്ടുണ്ട് എങ്കിലോ !
മനുഷ്യനോടുള്ള പക മൃഗങ്ങളില്‍ തീര്‍ക്കുമോ ?

എന്ത് കൊണ്ടോ , പഠിച്ച മനഃശാസ്ത്രം പലപ്പോഴും മാറ്റി വെച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു ..
നന്നായി പഠിക്കണം ഇത്തരം കേസുകള്‍ .
എന്ത് കൊണ്ട് ഇത്തരത്തില്‍ ഒരു വൈകല്യത്തില്‍ എത്തപ്പെട്ടു എന്നതിന് വ്യക്തമായ ഉത്തരം വേണം .സുമേഷ് എന്ന മുപ്പത്തിമൂന്നുകാരന്‍ പഠനത്തിന് വിധേയമാക്കേണ്ടതാണ് ..

കല , കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button