തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധ 12 പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്ന് കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കും.
കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേരളം. വിനോദ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. കൂടാതെ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
ALSO READ: കോവിഡ് 19: കര്‍ണാടകയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു
ഇത് പ്രകാരം ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. കൂടാതെ നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശങ്ങളെ നിരീക്ഷിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കും. ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.
Post Your Comments