Latest NewsIndiaNews

കോവിഡ് 19: കര്‍ണാടകയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു

ബെംഗളൂരു: കോവിഡ് 19 ലോകത്താകമാനം പടന്നു പിടിക്കുകയാണ്. കര്‍ണാടകയിൽ പുതിയ വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്‌തു. പുതിയ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. നാലുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്ന് അടുത്തിടെ എത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേരളം. വിനോദ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. കൂടാതെ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ALSO READ: കോവിഡ് 19: മഹാരാഷ്ട്രയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

ഇത് പ്രകാരം ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. കൂടാതെ നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശങ്ങളെ നിരീക്ഷിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കും. ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button