ഇംഫാല്‍: കൊറോണാ വൈറസ് ബാധയുടെ ഭീതിമൂലം മ്യാന്‍മാര്‍ അതിര്‍ത്തി അടച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി എന്‍.ബീരെയ്ന്‍ സിംഗ് പറഞ്ഞു. ‘കോവിഡ്-19 പ്രതിരോധ നടപടി എന്ന നിലയില്‍ മ്യാന്‍മാറുമായി ബന്ധപ്പെടുന്ന അതിര്‍ ത്തിയായ മോറയിലെ ഒന്നും രണ്ടും ഗേറ്റുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കുന്നതല്ല.’ ഔദ്യോഗിക സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ചിത്രമടക്കം ട്വീറ്ററിലൂടെയാണ് മണിപ്പൂര്‍ മുഖ്യമന്ത്രി പുറത്തുവിട്ടത്.
അതിര്‍ത്തി രാജ്യങ്ങളിലെ കൊറോണാ ബാധയെ സംബന്ധിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും സംശയമുള്ളതിനാലാണ് അതിര്‍ത്തി അടക്കുന്നത്. കൂടാതെ വിനോദസഞ്ചാരികള്‍ വിവിധ രാജ്യങ്ങള്‍ കടന്നുവരുന്നവരായതിനാലും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതാവശ്യമാണെന്നും ബീരെയ്ന്‍ സിംഗ് സൂചിപ്പിച്ചു. 2020 മാര്‍ച്ച് 9 തീയതിവച്ച് പുറത്തിറക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പൊതുജനത്തിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.
പരസ്പരം ഇരുരാജ്യത്തെ അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവരുടെ വരവും പോക്കും താല്‍ക്കാലികമായി നിയന്ത്രിക്കുന്നതായും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി എല്ലാ ജില്ലാ മജിസ്ര്‌ടേറ്റുമാര്‍ക്കും, കസ്റ്റംസ് അധികൃതര്‍ക്കും, സംസ്ഥാന പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി മണിപ്പൂര്‍ സര്‍ക്കാര്‍ വൃത്തങ്ങളറിയിച്ചു.
Post Your Comments