ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മുന്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഡാനിഷാണ് അറസ്റ്റിലായത്. പൗരത്വ ഭേദഗതിക്കെതിരായ കലാപങ്ങള്‍ ആരംഭിച്ച ഷഹീന്‍ ബാഗിലെ നിത്യ സന്ദര്‍ശകനായിരുന്നു ഡാനിഷ്. പ്രതിഷേധക്കാര്‍ക്കായി ഇയാള്‍ ഭക്ഷണവും പണവും നല്‍കിയിരുന്നു എന്നും പോലീസ് ആരോപിക്കുന്നു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാം തന്നെ ഇയാള്‍ സജീവ സാന്നിധ്യം ആയിരുന്നു.
പൗരത്വ ഭേദഗതിക്കെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് ഡാനിഷ് ആണെന്ന് പോലീസ് പറയുന്നു. നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡാനിഷിന്റെ അറസ്റ്റ്കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പുരി യുണിറ്റിന്റെ ചുമതലയും ഡാനിഷ് വഹിച്ചിട്ടുണ്ട്.
സിന്ധ്യ ഇടഞ്ഞുതന്നെ ; ഡല്‍ഹിയില്‍ അമിത് ഷാ – ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച
അക്കാലങ്ങളില്‍ വര്‍ഗ്ഗീയ അക്രമ സംഭവങ്ങള്‍ പതിവായിരുന്നു എന്നും പോലീസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും ഐഎസുമായി ബന്ധമുള്ള ദമ്പതികളും അതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നേതാവും പിടിയിലായതോടെ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.
Post Your Comments