Latest NewsKeralaIndiaNews

കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പിക്ക് കൈയ് കൊടുത്ത ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യയോട് ചെ​ന്നി​ത്ത​ലക്ക് പറയാനുള്ളത്

സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പിക്ക് കൈയ് കൊടുത്ത കോൺഗ്രസ് നേതാവ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്കെ​തി​രേ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ധി​കാ​ര​ത്തി​ന്‍റെ അ​പ്പ​ക​ഷ്ണം ക​ണ്ടാ​ല്‍ കേ​ര​ള​ത്തി​ലെ ആ​രും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ല. ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​വ​ര്‍ ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ല്‍ എ​റി​യ​പ്പെ​ടു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ എ​ന്നി​വ​രെ ക​ണ്ട ശേ​ഷ​മാ​ണ് സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. രാ​ജി​ക്ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ന​ല്‍​കു​ക​യും ചെ​യ്തു. സി​ന്ധ്യ​യു​ടെ രാ​ജി​ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ള്ള 19 മ​ധ്യ​പ്ര​ദേ​ശി​ലെ 19 എം​എ​ല്‍​എ​മാ​രും രാ​ജി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ALSO READ: ജ്യോതിരാധിത്യ സിന്ധ്യയെ പുറത്താക്കിയെന്ന് കോണ്‍ഗ്രസ് : സിന്ധ്യയ്ക്കൊപ്പം 14 എം.എല്‍.എമാരും രാജിവച്ചു

സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. 18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ ​ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ്​ പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന്​ കത്തിൽ പറയുന്നു. കോൺഗ്രസ്​ പാർട്ടിയിൽ തനിക്ക്​ ഇനിയൊന്നും ചെയ്യാനില്ല. ത​​െൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട്​ പുതിയ തുടക്കത്തിന്​ ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button