കൊല്ലം: കോവിഡ് 19 വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ബസ് നാളെ മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. യാത്രാ-കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് സ്വകാര്യ ബസുമടകള്‍ സമരം നടത്താനിരുന്നത്.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് സമര സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍ക്കാരിനൊപ്പം നിലല്‍ക്കുമെന്നും സമരം പിന്‍വലിക്കണമെന്ന ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന അനുസരിക്കുകയാണെന്നും ലോറന്‍സ് ബാബു പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാളെ അറസ്റ്റു ചെയ്‌തു. കോണ്‍ഗ്രസ് നേതാവായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാലോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
ALSO READ: ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ ഏറ്റവും പുതിയ കണക്ക് പുറത്ത്
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് കക്കൂരില്‍ കൊറോണയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെതിരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയും കേസെടുത്തിരുന്നു.
Post Your Comments