ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐ.ബി. ഉദ്യോഗസ്‌ഥന്‍ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ആം ആദ്‌മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലം അറസ്‌റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഷാ ആലമിന്റെ പേരും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അറസ്‌റ്റ്.കേസില്‍ താഹിര്‍ ഹുസൈനെ വ്യാഴാഴ്‌ച ഡല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിനു പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ശര്‍മയുടെ പിതാവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. കോടതിയില്‍ ഹാജരാക്കിയ താഹിര്‍ ഹുസൈനെ ഏഴു ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.
കലാപത്തിനിടെ ചാന്ദ് ബാഗില്‍ കുടുങ്ങിയ ചില സ്‌ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ശര്‍മ കൊല്ലപ്പെടുമ്ബോള്‍ ചാന്ദ് ബാഗ്, മുസ്‌തഫാബാദ് പരിസരങ്ങളില്‍ താഹിര്‍ ഹുസൈന്‍ ഉണ്ടായിരുന്നതായാണ് സാക്ഷികള്‍ നല്‍കുന്ന വിവരം. ഇത് കൂടാതെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിതിന്റെ കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്ത ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീടിന്റെ മുകളില്‍ നിന്നും പെട്രോള്‍ ബോംബുകളും, ആസിഡ് പാക്കറ്റുകളും കണ്ടെടുത്തിരുന്നു. ഇയാളുടെ ടെറസിന് മുകളില്‍ റിയാസതും ലിയാഖതും ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
ഡല്‍ഹി കലാപത്തിലെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ചാന്ദ് ബാഗില്‍ നടന്നത്.ഫെബ്രുവരി 24-നും 25-നും നടന്ന അക്രമങ്ങളിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും, ഇന്റലിജന്‍സ്ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയും കൊല്ലപ്പെട്ടത്. കലാപകാരികളുടെ ആള്‍ക്കൂട്ടത്തെ നയിച്ചിരുന്നത് റിയാസതും ലിയാഖതും ചേര്‍ന്നായിരുന്നു. ആം ആദ്മി നേതാവിനെ വേണ്ടിയായിരുന്നു ഇവര്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെ സഹായിച്ചതിന് താരിഖ് റിസ്‌വി എന്നൊരാളെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments