കൊച്ചി: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്‌ത വ്യാജ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ച് മാപ്പ് പറഞ്ഞ് നടി സാധിക വേണുഗോപാല്‍. പേജ് കൈകാര്യം ചെയ്യുന്നത് പ്രമോട്ടര്‍മാരാണ്. എങ്കിലും തന്റെ പേജില്‍ വന്ന പോസ്റ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വ്യാജ വിവരം പ്രചരിക്കാനിടയായ സംഭവത്തില്‍ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും സാധിക വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി യൂണിസെഫ് അധികൃതര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് സാധിക പിൻവലിച്ചത്.
Read also: സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Post Your Comments