Latest NewsSaudi ArabiaNewsGulf

സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരനും മുന്‍ കിരീടാവകാശിയുമടക്കം രാജകുമാരന്‍മാരെ ജയിലിലടച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരനും മുന്‍ കിരീടാവകാശിയുമടക്കം രാജകുമാരന്‍മാരെ ജയിലിലടച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് സല്‍മാന്‍ രാജാവിന്റെ സഹോദരനും, മുന്‍ കിരീടാവകാശിയുമടക്കമുള്ള മൂന്ന് സൗദി രാജകുമാരന്മാരെ തടവിലാക്കിയത്. അതേസമയം, ഉറ്റ ബന്ധുക്കളെ തടവിലിട്ടപ്പോഴും തന്റെ രാജകീയമായ കര്‍ത്തവ്യങ്ങളില്‍ സജീവമായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു.

വെള്ളിയാഴ്ചയായിരുന്നു സല്‍മാന്‍ രാജാവ് തന്റെ സഹോദരനെയും മരുമകനെയും മറ്റൊരു രാജകുമാരനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നത്.തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അട്ടിമറിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഈ ശിക്ഷാവിധി. സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് അല്‍-സൗദിനെയും തന്റെ മരുമകനായ മുഹമ്മദ് ബിന്‍ നയെഫിനെയും മറ്റൊരു രാജകുമാരനെയും നയെഫിന്റെ നവാഫ് ബിന്‍ നയെഫിനെയുമാണ് അറസ്റ്റ് ചെയ്ത് തടവറയിലാക്കിയിരിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി റോയല്‍ കോര്‍ട്ട് ഇവര്‍ക്ക് മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നീങ്ങിയ നിരവധി പുരോഹിതന്മാരെയും ആക്ടിവിസ്റ്റുകളെയും രാജകുമാരന്മാരെയും ബിസിനസുകാരെയും എംബിഎസ് ഇതിന് മുമ്പ് തന്നെ തടവിലിട്ട് വന്‍ വിവാദമുയര്‍ത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button