പത്തനംതിട്ട: ജില്ലയിലെ എല്‍പി, യുപി സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തി. ഓമല്ലൂരിലെ വയല്‍വാണിഭം റദ്ദാക്കും. ക്ഷേത്രോത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും അന്നദാനവും സമൂഹസദ്യയും പാടില്ലെന്നും നിർദേശമുണ്ട്. വിവാഹം മാറ്റിവയ്ക്കാനും, രോഗലക്ഷണങ്ങളുള്ളവരെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
Read also: കോവിഡ് സംശയത്തില്‍ സൗദി അറേബ്യയില്‍ മലയാളിയും നിരീക്ഷണത്തില്‍
അതേസമയം പത്തനംതിട്ടയിലെ രണ്ട് ആശുപത്രികള്‍ പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റും. റാന്നിയിലെ അയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ഹോസ്പിറ്റല്‍ എന്നീ ആശുപത്രികൾ എന്നിവ പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം.
Post Your Comments