Latest NewsKeralaNews

ഞാൻ ചിന്തിക്കുന്നത്‌ എന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ്‌ കൊണ്ടാണ്‌. മുന്നിൽ ചോരയിൽ കുളിച്ച്‌ കിടക്കുന്ന മനുഷ്യനെ ‘ഹിന്ദു ചോര/മുസ്‌ലിം ചോര’ എന്ന്‌ വേറിട്ട്‌ കാണാൻ പഠിച്ചിട്ടില്ല- സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി ഡോ.ഷിംന അസീസ്‌

സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിയും വെര്‍ബല്‍ റേപ്പും നടത്തുന്നവര്‍ക്കെതിരെ ഡോ.ഷിംന അസീസ്‌. താന്‍ ചിന്തിക്കുന്നത് തന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ്‌ കൊണ്ടാണ്‌. മുന്നിൽ ചോരയിൽ കുളിച്ച്‌ കിടക്കുന്ന മനുഷ്യനെ ‘ഹിന്ദു ചോര/മുസ്‌ലിം ചോര’ എന്ന്‌ വേറിട്ട്‌ കാണാൻ പഠിച്ചിട്ടില്ല, ഇനിയൊട്ട് കാണുകയുമില്ലെന്നും ഷിംന പറഞ്ഞു.

ചുറ്റുമുള്ള ന്യൂനപക്ഷം വിഷജന്തുക്കളുടെ ഫേക്ക്‌ പ്രൊഫൈലുകൾ വഴിയുള്ള തെറി വിളിയും വെർബൽ റേപ്പും പിതൃപ്രതിപാദനവും കേട്ട്‌ യാതൊരു കാരണവശാലും പിൻമാറുകയുമില്ല. താന്‍ ചെയ്യുന്നത്‌ ശരിയെന്ന്‌ തനിക്കറിയാം.

വീട്ടിൽ വെള്ളം കയറി നെഞ്ചത്ത്‌ കൈ വെച്ച്‌ മനുഷ്യൻ നിലവിളിക്കുമ്പോഴും നിപ്പ കാലത്തും MR വാക്‌സിൻ കാലത്തും മനുഷ്യന്‌ വേണ്ടി ആൾക്കൂട്ടത്തിൽ ഇറങ്ങി നടന്നോളാണ്‌. ആ തീയിൽ കുരുത്തതാണ്‌. വർഗീയതയുടെ വെയിൽ കാണിച്ച്‌ പേടിപ്പിക്കണ്ടെന്നും ഷിംന പറഞ്ഞു.

ഡോ.ഷിംനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

രോഗം വരുന്ന മനുഷ്യരെ ചികിത്സിക്കാനാണ്‌ പഠിച്ചത്‌. ഇപ്പോൾ ജോലി ചെയ്യുന്നത്‌ സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലാണ്‌. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ രോഗം തടയുന്നതും സാമൂഹികാരോഗ്യവുമാണ്‌ ഞങ്ങളുടെ ഡിപാർട്‌മെന്റിന്റെ കൺസേൺ.

അതായത്‌, ഈ പ്രൊഫൈലിലും പേജിലും വരുന്ന രോഗപ്രതിരോധ പോസ്‌റ്റുകൾ എന്റെ ജോലിയുടെ ഭാഗമായി പഠിച്ച ശാസ്ത്രതത്വങ്ങളാണ്‌. രാഷ്‌ട്രീയവീക്ഷണങ്ങളും എഴുത്തിന്റെ ശൈലിയുമെല്ലാം തീർത്തും വ്യക്‌തിപരവും.

ഞാൻ ‘വെറും എംബിബിഎസ്‌’ തന്നെയാണ്‌. അത്‌ മാത്രം വെച്ചും സാധാരണക്കാരന്‌ ആവുന്ന ഉപകാരം ചെയ്യാൻ ശ്രമിക്കുന്നുണ്ടല്ലോ. എനിക്കുള്ള സ്‌പേസ്‌ തരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകരും വായനക്കാരും കാണികളും ഉള്ളിടത്തോളം ആരെന്ത്‌ പറഞ്ഞാലും പുല്ലാണ്‌, ലിറ്ററലി.

നിലവിലുള്ള കൊറോണ രോഗഭീഷണിയെക്കുറിച്ച്‌ തുടർച്ചയായി എഴുതുന്നതും പറയുന്നതും രോഗം തടയാൻ ആവുന്നത്‌ ചെയ്യണം എന്ന ആത്മാർഥമായ ആഗ്രഹം കൊണ്ട്‌ തന്നെയാണ്‌. ആരോഗ്യരംഗത്തെ ഫേക്ക്‌ മെസേജുകൾ ബ്രേക്ക്‌ ചെയ്യുകയെന്നത്‌ മൂന്ന്‌ വർഷത്തിലേറെ ചെയ്യുന്ന ഒന്നാണ്‌. ഇനിയും തുടരുകയും ചെയ്യും.

ഞാൻ ചിന്തിക്കുന്നത്‌ എന്റെ തലയിലെ തട്ടം കൊണ്ടല്ല, അതിനകത്തുള്ള തലച്ചോറ്‌ കൊണ്ടാണ്‌. മുന്നിൽ ചോരയിൽ കുളിച്ച്‌ കിടക്കുന്ന മനുഷ്യനെ ‘ഹിന്ദു ചോര/മുസ്‌ലിം ചോര’ എന്ന്‌ വേറിട്ട്‌ കാണാൻ പഠിച്ചിട്ടില്ല. ഇനിയൊട്ട്‌ ചെയ്യുകയുമില്ല. ചുറ്റുമുള്ള ന്യൂനപക്ഷം വിഷജന്തുക്കളുടെ ഫേക്ക്‌ പ്രൊഫൈലുകൾ വഴിയുള്ള തെറി വിളിയും വെർബൽ റേപ്പും പിതൃപ്രതിപാദനവും കേട്ട്‌ യാതൊരു കാരണവശാലും പിൻമാറുകയുമില്ല. ഞാൻ ചെയ്യുന്നത്‌ ശരിയെന്ന്‌ എനിക്കറിയാം.

വീട്ടിൽ വെള്ളം കയറി നെഞ്ചത്ത്‌ കൈ വെച്ച്‌ മനുഷ്യൻ നിലവിളിക്കുമ്പോഴും നിപ്പ കാലത്തും MR വാക്‌സിൻ കാലത്തും മനുഷ്യന്‌ വേണ്ടി ആൾക്കൂട്ടത്തിൽ ഇറങ്ങി നടന്നോളാണ്‌. ആ തീയിൽ കുരുത്തതാണ്‌. വർഗീയതയുടെ വെയിൽ കാണിച്ച്‌ പേടിപ്പിക്കാതെ.

ഇനിയുമെഴുതും, പറയും. അവനവന്റെ സംസ്‌കാരം പ്രദർശിപ്പിക്കുന്നത്‌ തുടരുക.

ആരായാലും.

https://www.facebook.com/DrShimnaAzeez/posts/2337247043236087

shortlink

Related Articles

Post Your Comments

Related Articles


Back to top button